Tuesday, November 29, 2011

To my brother

ഒത്തിരി  നാളായി ഞാന്‍ ആഗ്രഹിക്കുകയാണ് ഒരു ബ്ലോഗ്‌ എനിക്കു വേണം എന്ന്. ഇന്ന് അതു
സാധ്യം ആയിരിക്കുന്നു.
എന്ത് ഞാന്‍ നിങ്ങള്ളോട് പങ്കുവയ്ക്കും? 
നിങ്ങളെ പോലെ തന്നെ ഒത്തിരി സംഭവങ്ങള്‍ എന്റെ ജീവിതതിലുടെയും കയറി ഇറങ്ങി പോവുകയും ചെയ്തിടുണ്ട്. ഇപ്പോള്‍ എല്ലാം പുറമേ ശാന്തം ആണ്. പക്ഷെ അടിയൊഴുക്കുകള്‍ വളരെ ശകതമാണോ എന്ന് എനിക്കു തന്നെ അനുഭവപെടാറുണ്ട്‌. എന്റെ ചെട്ടെന്റെ മരണം ആയിരുന്നു ഏറ്റവും വലിയ തിരമാലയായി വന്നു എന്റെ തീരത്തെ മന്കോട്ടകളെ തകര്‍ത്തു എറിഞ്ഞത്. ഒരു കുഞ്ഞിനെ പോലെ വാവിട്ട് കരയുവാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. എങ്കിലും കുര്‍ബാന മദ്ധ്യേ "ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ" എന്ന പ്രാര്‍ത്ഥന വന്നപ്പോള്‍ ഉള്ളിലെ അഗ്നിപര്‍വതം പൊട്ടി ഒഴുകി. പരസ്പരം അന്യരെപോലെ ഞങ്ങള്‍ നടന്നകന്നു. കണ്ണെത്ത അകലതെയ്കു അവന്‍ പോയി മറഞ്ഞു. ഇവിടെ ഈ ഏകാന്തതയില്‍ ഞാന്‍ വിങ്ങുകയാണ്. അവന്‍ പോകുന്നതിനു മുന്‍പ് ആ കരങ്ങളില്‍ ഒന്ന് സ്പര്ശിച്ചിരുന്നെങ്കില്‍... ആ മുഖത്ത് നോക്കി ഒരു പുഞ്ചിരി നല്‍കി പറയാമായിരുന്നു, 'പ്രാര്‍ത്ഥിക്കാം'. പക്ഷെ നടന്നില്ല. പാപങ്ങളുടെ കൂനയില് ഇത് എന്നെന്നും തെളിഞ്ഞു കിടക്കും. ഒരു ക്രൂര മൃഗമായി അതെന്നെ വേട്ടയാടും. അതു തീര്ച.